KERALAM

വനിതാ ദിനത്തിൽ സ്ത്രീകളുടെ അക്കൗണ്ടിൽ 2500 രൂപയെത്തും,​ വാഗ്‌ദാനം നടപ്പാക്കുമെന്ന് രേഖ ഗുപ്ത

ന്യൂഡൽഹി : വനിതാ ദിനമായ മാർച്ച് 8 മുതൽ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 2500 രൂപ എത്തുമെന്ന് പ്രഖ്യാപിച്ച് ‌ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സുപ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്.

‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുകയെന്നത് രാജ്യതലസ്ഥാനത്തെ 48 ബിജെപി എം.എൽ.എമാരുടേയും ഉത്തരവാദിത്തമാണ്. സ്ത്രീകൾക്ക് നൽകുമെന്ന് പറഞ്ഞ സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള എല്ലാ വാഗ്ദാനങ്ങളും ഞങ്ങൾ നടപ്പാക്കും. മാർച്ച് എട്ടിന് തന്നെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പണമെത്തും’, രേഖ ഗുപ്ത പറഞ്ഞു.

ല​ക്ഷ​ക​ണ​ക്കി​ന് ​പ്ര​വ​ർ​ത്ത​ക​രെ​ ​സാ​ക്ഷി​യാ​ക്കി​ ​രാം​ലീ​ല​ ​മൈ​താ​നത്ത് ഉച്ചയ്ക്കായിരുന്നു ​ ​രേ​ഖാ​ ​ഗു​പ്‌​ത​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്‌​തത്.​ ​പ​ർ​വേ​ഷ് ​സാ​ഹി​ബ് ​സിം​ഗ് ​വെ​ർ​മ,​ ​ആ​ശി​ഷ് ​സൂ​ദ്,​ ​മ​ൻ​ജീ​ന്ദ​ർ​ ​സിം​ഗ് ​സി​ർ​സ,​ ​ര​വീ​ന്ദ​ർ​ ​ഇ​ന്ദ്ര​ജ് ​സിം​ഗ്,​ ​ക​പി​ൽ​ ​മി​ശ്ര,​ ​പ​ങ്ക​ജ് ​കു​മാ​ർ​ ​സിം​ഗ് ​എ​ന്നി​വരും ​ ​മ​ന്ത്രി​മാ​രാ​യി​ ​ചു​മ​ത​ല​യേ​റ്റു.​ ​ലെ​ഫ്റ്റ​ന​ന്റ് ​ഗ​വ​ർ​ണ​ർ​ ​വി.​കെ.​ ​സ​ക്‌​സേ​ന​ ​സ​ത്യ​വാ​ച​കം​ ​ചൊ​ല്ലി​ക്കൊ​ടു​ത്തു.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി,​ ​പ്ര​തി​രോ​ധ​ ​മ​ന്ത്രി​ ​രാ​ജ്നാ​ഥ് ​സിം​ഗ്,​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​അ​മി​ത് ​ഷാ,​ ​ബി.​ജെ.​പി​ ​ദേ​ശീ​യ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ജെ.​പി.​ ​ന​ദ്ദ,​ ​കേ​ന്ദ്ര​മ​ന്ത്രി​മാ​ർ,​ ​എ​ൻ.​ഡി.​എ​ ​ഭ​രി​ക്കു​ന്ന​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​മു​ഖ്യ​മ​ന്ത്രി​മാ​രും​ ​ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രും,​ ​ബി.​ജെ.​പി​ ​എം.​പി​മാ​ർ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​രേ​ഖാ​ ​ഗു​പ്‌​ത​ ​ഡ​ൽ​ഹി​യു​ടെ​ ​വി​ക​സ​ന​ത്തി​നാ​യി​ ​പൂ​ർ​ണ​ശ​ക്തി​യോ​ടെ​ ​പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന​ ​വി​ശ്വാ​സ​മു​ണ്ടെ​ന്ന് ​മോ​ദി​ ​പ​റ​ഞ്ഞു.


Source link

Related Articles

Back to top button