KERALAM
ഹോട്ടലിൽ ആക്രമണം: പൾസർ സുനി അറസ്റ്റിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയെ ഹോട്ടലിൽ ആക്രമണം നടത്തിയ കേസിൽ പെരുമ്പാവൂർ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തു. അതിക്രമിച്ചു കടന്നതിനും നാശനഷ്ടമുണ്ടാക്കിയതിനുമാണ് നടപടി. അറസ്റ്റിന് പിന്നാലെ, നടി കേസിലെ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് പൾസർ സുനിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം റൂറൽ ജില്ലാ സ്‌പെഷ്യൽബ്രാഞ്ച് ഡിവൈ.എസ്.പിക്ക് നെടുമ്പാശേരി പൊലീസ് കത്തു നൽകി. കുറുപ്പംപടി ‘ഡേവിഡ്‌സ് ലാഡർ” ഹോട്ടലിൽ ഞായർ രാത്രി 8.30നാണ് സംഭവം. ഭക്ഷണം ലഭിക്കാൻ താമസിച്ചെന്നു പറഞ്ഞ് ജീവനക്കാരെ അസഭ്യം പറഞ്ഞെന്നും വധഭീഷണി മുഴക്കിയെന്നുമാണ് കേസ്.
Source link