ന്യൂഡൽഹി∙ ഇന്ത്യ–ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാറിനുള്ള (എഫ്ടിഎ) ചർച്ചകൾ 8 മാസത്തെ ഇടവേളയ്ക്കു ശേഷം ഇരുരാജ്യങ്ങളും പുനരാരംഭിച്ചു. ഇരുരാജ്യങ്ങളിലും നടന്ന പൊതുതിരഞ്ഞെടുപ്പുകളും ബ്രിട്ടനിലെ ഭരണമാറ്റവുമടക്കം എഫ്ടിഎ ചർച്ചകളിൽ കാലതാമസം വരുത്തിയിരുന്നു. ഇന്നലെ ഇന്ത്യയിലെത്തിയ ബ്രിട്ടിഷ് വ്യാപാരമന്ത്രി ജൊനാഥൻ റെയ്നോൾഡ്സ് വാണിജ്യമന്ത്രി പീയൂഷ് ഗോയലുമായി ചർച്ച നടത്തി. ചർച്ച പുനരാരംഭിക്കാൻ ഇരുവരും തമ്മിൽ ധാരണയായി.കരാറിലൂടെ അടുത്ത 10 വർഷത്തിനുള്ളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം രണ്ടോ മൂന്നോ മടങ്ങ് വർധിക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ ശരാശരി 2,000 കോടി ഡോളറിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങൾക്കിടയിലുമുള്ളത്. വ്യാപാരം സുഗമമാക്കുന്നതിനായി കസ്റ്റംസ് തീരുവയിലടക്കം ഇളവു കൊണ്ടുവന്നേക്കും.
Source link
ഇന്ത്യ–ബ്രിട്ടൻ വ്യാപാര കരാർ ചർച്ചകൾ ഉഷാർ; 10 വർഷത്തിനുള്ളിൽ വ്യാപാരം മൂന്നിരട്ടിയിലേക്ക്
