സംസ്ഥാനത്ത് വെളിച്ചെണ്ണ വില മുന്നേറ്റത്തിന്റെ പാതയിൽ. കൊച്ചി വിപണിയിൽ 100 രൂപ കൂടി ഉയർന്നു. കൊച്ചിയിൽ കുരുമുളക് അൺഗാർബിൾഡ് വിലയിൽ മാറ്റമില്ല. എന്നാൽ, ഇറക്കുമതി ചെയ്ത് മൂല്യവർധന നടത്തി കയറ്റുമതി നടത്തണമെന്ന നയത്തിൽ കാതലായ മാറ്റത്തിന് കേന്ദ്രം (Read More) ഒരുങ്ങുന്നുവെന്ന സൂചനകൾ കർഷകർക്കും വ്യാപാരികൾക്കും വലിയ പ്രതീക്ഷകൾ നൽകുന്നു.ഏലം വാങ്ങാൻ വാങ്ങലുകാർ തിരിക്കുകൂട്ടുന്നത് കർഷകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. മികച്ച ഡിമാൻഡുണ്ടെന്നത് വിലയിൽ പ്രതിഫലിച്ചേക്കും. റബർവില മാറ്റമില്ലാതെ തുടരുന്നു. അതേസമയം, ബാങ്കോക്കിൽ വില താഴ്ന്നു. കൽപ്പറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകൾക്ക് മാറ്റമില്ല.
Source link
വെളിച്ചെണ്ണ വില കൂടുന്നു; ഏലത്തിന് പ്രതീക്ഷയുമായി മികച്ച വിൽപന, മാറ്റമില്ലാതെ റബർ, ഇന്നത്തെ അങ്ങാടി വില ഇങ്ങനെ
