എൻ.ആർ. സുധർമ്മദാസിന് വനിതാ കമ്മിഷൻ പുരസ്കാരം

കൊച്ചി: മികച്ച ഫോട്ടോഗ്രാഫർക്കുള്ള സംസ്ഥാന വനിതാ കമ്മിഷൻ പുരസ്‌കാരം കേരളകൗമുദി കൊച്ചി യൂണിറ്റിലെ ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ.സുധർമ്മദാസിന്. 20,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. തൊഴിലുറപ്പ് ജോലിയിൽ നിന്ന് അവധിയെടുത്ത് പുത്തൻതലമുറയ്‌ക്കൊപ്പം ഉത്സാഹത്തോടെ ബിരുദ പഠനത്തിനു ചേർന്ന 74കാരി കൂത്താട്ടുകുളം സ്വദേശി തങ്കമ്മയുടെ ചിത്രമാണ് പുരസ്കാരത്തിന് അർഹനാക്കിയത്.
സംസ്ഥാന മാദ്ധ്യമ അവാർഡ്, മീഡിയ അക്കാഡമി അവാർഡ്, പത്രപ്രവർത്തക യൂണിയന്റെ വിക്ടർ ജോർജ് അവാർഡ്, നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ അവാർഡ്, ഇന്ത്യ പ്രസ്ക്ളബ് ഒഫ് നോർത്ത് അമേരിക്ക അവാർഡ്, കേരള ലളിതകലാ അക്കാഡമി ഗ്രാന്റ്, സംസ്ഥാന പരിസ്ഥിതി അവാർഡ്, പത്രാധിപർ സ്മാരക മാദ്ധ്യമ അവാർഡ്, പബ്ളിക് റിലേഷൻസ് കൗൺസിൽ ഒഫ് ഇന്ത്യ അവാർഡ്, സംസ്ഥാന സ്‌കൂൾ കലോത്സവ അവാർഡ്, കുടുംബശ്രീ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സുധർമ്മദാസിന് ലഭിച്ചിട്ടുണ്ട്.
ചേർത്തല പാണാവള്ളി നീലംകുളങ്ങര രവീന്ദ്രൻ ശാന്തി- രാധ ദമ്പതികളുടെ മകനാണ്. ഭാര്യ: പി.എസ്.സന്ധ്യ (പൂച്ചാക്കൽ സർവീസ് സഹകരണ ബാങ്ക് ). മകൾ: എൻ.എസ്. നിവേദിത (മണപ്പുറം രാജഗിരി സ്കൂൾ ആറാംക്ലാസ് വിദ്യാർത്ഥി).
Source link