ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ (Russian Crude Oil) ഇറക്കുമതി ഈമാസം ഒന്നുമുതൽ 23 വരെയുള്ള കണക്കുപ്രകാരം 13.17% ഇടിഞ്ഞു. ജനുവരിയിലെ സമാനകാലത്തെ പ്രതിദിനം 16.7 ലക്ഷം ബാരൽ എന്ന നിലയിൽ നിന്ന് 14.5 ലക്ഷം ബാരലായാണ് ഇടിഞ്ഞതെന്ന് വിപണി നിരീക്ഷകരായ കെപ്ലർ (Kpler) വ്യക്തമാക്കി.യുക്രെയ്ൻ യുദ്ധപശ്ചാത്തലത്തിൽ റഷ്യൻ എണ്ണ വിതരണത്തിനുമേൽ യുഎസിലെ മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം ഏർപ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് ഇറക്കുമതി ഇടിഞ്ഞത്. റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള പണമിടപാടുകൾ, വിതരണശൃംഖല എന്നിവയെ ഉപരോധം ബാധിക്കുമെന്നതിനാൽ ഇന്ത്യൻ കമ്പനികൾ ഓർഡറുകൾ കുറയ്ക്കുകയായിരുന്നു. റഷ്യൻ എണ്ണ ഉൽപാദക കമ്പനികൾ, ടാങ്കറുകൾ എന്നിവയ്ക്കുമേലാണ് യുഎസ് ഉപരോധം.
Source link
ഇന്ത്യക്കിഷ്ടം സൗദി അറേബ്യൻ എണ്ണ; റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ വൻ ഇടിവ്
