INDIALATEST NEWS

അണ്ണാ സർവകലാശാല പീഡനം: കുറ്റപത്രത്തിലും ഒരു പ്രതി മാത്രം


ചെന്നൈ ∙ അണ്ണാ സർവകലാശാല വിദ്യാർഥിനി അതിക്രമത്തിനിരയായ കേസിലെ മുഖ്യപ്രതി ജ്ഞാനശേഖരനെതിരെ പ്രത്യേക അന്വേഷണ സംഘം ഓൺലൈനായി കുറ്റപത്രം സമർപ്പിച്ചു.ജ്ഞാനശേഖരൻ മാത്രമാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേസിൽ പിടിച്ചെടുത്ത രേഖകൾ, പ്രതിയുടെ മൊബൈൽ ഫോൺ സംഭാഷണങ്ങൾ എന്നിവയെല്ലാം കുറ്റപത്രത്തിലുണ്ട്. ഹൈക്കോടതിയുടെ നിർദേശപ്രകാരം 3 വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം, കേസിലെ എഫ്ഐആർ ചോർന്നതും അന്വേഷിക്കുന്നുണ്ട്.


Source link

Related Articles

Back to top button