INDIA

മുഖ്യമന്ത്രിയുടെ ഓഫിസിലെ അംബേദ്കർ, ഭഗത് സിങ് ചിത്രങ്ങൾ നീക്കി: അതിഷി

മുഖ്യമന്ത്രിയുടെ ഓഫിസിലെ അംബേദ്കർ, ഭഗത് സിങ് ചിത്രങ്ങൾ നീക്കി: അതിഷി | മനോരമ ഓൺലൈൻ ന്യൂസ്- new delhi india news malayalam | Atishi Accuses Delhi CM of Removing Ambedkar, Bhagat Singh Portraits | Malayala Manorama Online News

മുഖ്യമന്ത്രിയുടെ ഓഫിസിലെ അംബേദ്കർ, ഭഗത് സിങ് ചിത്രങ്ങൾ നീക്കി: അതിഷി

മനോരമ ലേഖകൻ

Published: February 25 , 2025 10:12 AM IST

1 minute Read

അതിഷി (ചിത്രം: ജോസ്കുട്ടി പനയ്ക്കൽ)

ന്യൂഡൽഹി ∙ മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഓഫിസിൽനിന്ന് ബി.ആർ.അംബേദ്കറുടെയും ഭഗത് സിങ്ങിന്റെയും ഫോട്ടോകൾ നീക്കിയതായി ആരോപണം. പ്രതിപക്ഷ നേതാവ് അതിഷിയാണ് ആരോപണവുമായി രംഗത്തുവന്നത്. ബിജെപിയുടെ ദലിത് വിരുദ്ധ മനോഭാവമാണ് ഇത് കാണിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. തിങ്കളാഴ്ച അതിഷി മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ഫോട്ടോ നീക്കിയതായുള്ള ആരോപണം ഉന്നയിക്കുന്നത്. അരവിന്ദ് കേജ്‌രിവാൾ മുഖ്യമന്ത്രിയായിരിക്കുമ്പാഴാണ് ചിത്രങ്ങൾ സ്ഥാപിച്ചത്.

‘ബിജെപിയുടെ ദലിത് വിരുദ്ധ മനോഭാവം എല്ലാവർക്കും അറിയാവുന്നതാണ്. ഡൽഹി സർക്കാരിന്റെ എല്ലാ ഓഫിസിലും ബാബാ സാഹിബ് അംബേദ്കറിന്റെയും ഷഹീദ് ഭഗത് സിങ്ങിന്റെയും ചിത്രങ്ങൾ അരവിന്ദ് കേജ്‌രിവാൾ സ്ഥാപിച്ചിരുന്നു. ഈ രണ്ട് ചിത്രങ്ങളും മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ബിജെപി ഒഴിവാക്കിയിരിക്കുകയാണ്. ബിജെപി, ദലിത് -സിഖ് വിരുദ്ധ പാർട്ടിയാണെന്ന് ഇത് കാണിക്കുന്നു’ -അതിഷി പറഞ്ഞു. അംബേദ്കറിനേക്കാളും ഭഗത് സിങ്ങിനെക്കാളും വലുതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ബിജെപി ചിന്തിക്കുന്നുണ്ടോയെന്നും അവർ ചോദിച്ചു.

നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ പ്രതിഷേധവും നടത്തി. അംബേദ്കറുടെയും ഭഗത് സിങ്ങിന്റെയും ചിത്രങ്ങൾ നീക്കി പകരം രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ ചിത്രങ്ങളാണ് ഓഫിസിൽ സ്ഥാപിച്ചിട്ടുള്ളത്.

English Summary:
Atishi Alleges Portrait Removal: Atishi accuses Delhi’s BJP Chief Minister Rekha Gupta of removing Ambedkar and Bhagat Singh portraits from her office, sparking outrage and accusations of an anti-Dalit stance.

പ്രീമിയത്തോടൊപ്പം ഇനി മനോരമ മാക്സും ….

5us8tqa2nb7vtrak5adp6dt14p-list mo-news-national-personalities-b-r-ambedkar mo-politics-parties-bjp 7267hjas9p4prb2ubq5rt6obga 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-atishi-marlena- mo-news-national-personalities-bhagat-singh


Source link

Related Articles

Back to top button