KERALAM
കണ്ണൂരും കാസർകോടും മഴ സാദ്ധ്യത

തിരുവനന്തപുരം: അടുത്ത രണ്ട് ദിവസം കണ്ണൂർ,കാസർകോട് ജില്ലകളിൽ നേരിയ മഴ ലഭിച്ചേക്കും. 27ന് തെക്കൻ ജില്ലകളിലും മഴ സാദ്ധ്യതയുണ്ട്. അതുവരെ തെക്കൻ ജില്ലകളിൽ പകൽ ഉയർന്ന താപനിലയായിരിക്കും. രണ്ടു മുതൽ മൂന്ന് ഡിഗ്രി വരെ ഉയർന്നേക്കും. രാത്രിയും പുലർച്ചെയും തണുത്ത കാലാവസ്ഥയായിരിക്കും. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ ഉണ്ടായേക്കാം. സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയവയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
Source link