KERALAM
100 രൂപയ്‌ക്ക് മൂന്നുപേർക്ക് കുഴിമന്തി വേണം; തരില്ലെന്ന് പറഞ്ഞതിന് ഹോട്ടലിന്റെ ചില്ല് തകർത്തു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: കുഴിമന്തിയെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഹോട്ടലിൽ അതിക്രമം. കോഴിക്കോട് കാരന്തൂരിലാണ് സംഭവം. അക്രമികൾ ഹോട്ടലിന്റെ ഗ്ലാസ് തകർത്തു. കഴിക്കാനെത്തിയ രണ്ടുപേർക്ക് അതിക്രമത്തിൽ പരിക്കേറ്റു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്. ഹോട്ടലിലെത്തിയ യുവാക്കൾ നൂറ് രൂപയ്‌ക്ക് മൂന്നുപേർക്ക് കഴിക്കാനുള്ള കുഴിമന്തി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് സാദ്ധ്യമല്ലെന്ന് പറഞ്ഞതോടെ ജീവനക്കാരുമായി വാക്കേറ്റം ഉണ്ടായി.
തുടർന്ന് പുറത്തിറങ്ങിയ യുവാക്കൾ ഹോട്ടലിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലെറിഞ്ഞ് ഗ്ലാസ് പൊട്ടി ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന അമ്മയ്‌ക്കും കുഞ്ഞിനും സാരമായി പരിക്കേറ്റു. സംഭവത്തിൽ കുന്ദമംഗലം പൊലീസ് അന്വേഷണം നടത്തുകയാണ്.
Source link