KERALAM

പൊലീസിലെ പിൻവാതിൽ നിയമന നീക്കം പൊളിഞ്ഞു; ഷിനു  ചൊവ്വ കായികക്ഷമത  പരീക്ഷയിൽ തോറ്റു

തിരുവനന്തപുരം: പുരുഷ ശരീരസൗന്ദര്യമത്സരത്തിലെ വിജയികൾക്ക് ആംഡ് പൊലീസ് ഇൻസ്‌പെക്ടർമാരായി നിയമനം നൽകാനുള്ള മന്ത്രിസഭ നീക്കത്തിന് തിരിച്ചടി. അന്താരാഷ്ട്ര ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച ചിത്തരേഷ് നടേശനും ലോക പുരുഷ സൗന്ദര്യമത്സരത്തിൽ വെള്ളി മെഡൽ നേടിയ ഷിനു ചൊവ്വയ്ക്കും നിയമനം നൽകാനായിരുന്നു നീക്കം.

എന്നാൽ ഷിനു ചൊവ്വ കായികക്ഷമത പരീക്ഷയിൽ പരാജയപ്പെട്ടു. പരീക്ഷയിൽ 100 മീറ്റർ ഓട്ടം, ലോംഗ് ജംപ്, ഹെെജംപ്, 1500 മീറ്റർ ഓട്ടം എന്നിവയിലാണ് പരാജയപ്പെട്ടത്. ചിത്തരേഷ് നടേശൻ പരീക്ഷയിൽ പങ്കെടുത്തിരുന്നില്ല. എസ് എ പി ക്യാമ്പിലായിരുന്നു പരീക്ഷ. ഒളിമ്പിക്സിലും ദേശീയ ഗെയിംസിലും അംഗീകരിച്ചിട്ടുള്ള കായിക ഇനങ്ങളിൽ മെഡലുകൾ നേടിയ താരങ്ങൾക്കാണ് സ്‌പോർട്സ് ക്വാട്ടയിൽ പൊലീസ് നിയമനം നൽകുന്നത്.

ഇത് മറികടന്നാണ് മന്ത്രിസഭ തീരുമാനമെടുത്തത്. ദേശീയ അന്തർദേശീയ തലത്തിൽ രണ്ടുപേരുമുണ്ടാക്കിയ നേട്ടവും കുടുംബപശ്ചാത്തലവും പരിഗണിച്ച് നിയമനം നൽകുന്നുവെന്നായിരുന്നു ഉത്തരവിൽ പറഞ്ഞിരുന്നത്. ചട്ടങ്ങളിൽ ഇളവ് വരുത്തി സൂപ്പർന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം നൽകാൻ നീക്കം നടന്നത്. അന്തർദേശീയ – ദേശീയ തലങ്ങളിൽ മെഡലുകൾ കരസ്ഥമാക്കിയ താരങ്ങൾ നിയമനത്തിനായി കാത്തുനിൽക്കുമ്പോഴാണ് ചട്ടവിരുദ്ധനിയമന നീക്കം നടന്നത്.


Source link

Related Articles

Back to top button