INDIA

തെലങ്കാന തുരങ്ക അപകടം: രക്ഷാസാധ്യത മങ്ങുന്നു

തെലങ്കാന തുരങ്ക അപകടം: രക്ഷാസാധ്യത മങ്ങുന്നു | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Landslide | Telangana tunnel accident | Srisailam Left Bank Canal Project – Telangana Tunnel Collapse: Rescue hopes fading for trapped workers | India News, Malayalam News | Manorama Online | Manorama News

തെലങ്കാന തുരങ്ക അപകടം: രക്ഷാസാധ്യത മങ്ങുന്നു

മനോരമ ലേഖകൻ

Published: February 25 , 2025 02:23 AM IST

1 minute Read

സിൽക്കാര രക്ഷാപ്രവർത്തനത്തിലെ റാറ്റ് മൈനേഴ്സ് എത്തി

തെലങ്കാനയിലെ നാഗർകർണൂലിൽ, മണ്ണിടിഞ്ഞു തൊഴിലാളികൾ
കുടുങ്ങിയ
ശ്രീശൈലം കനാൽ തുരങ്കത്തിൽ രക്ഷാപ്രവർത്തനം പുരോഗമി
ക്കുന്നു.
ചിത്രം:
പിടിഐ

ഹൈദരാബാദ് ∙ തെലങ്കാനയിലെ നാഗർകർണുലിൽ ശ്രീശൈലം ഇടതുകര കനാൽ പദ്ധതി (എസ്എൽബിസി) യുടെ തുരങ്കനിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഉള്ളിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം അതീവ ദുഷ്കരമായി. കുടുങ്ങിക്കിടക്കുന്നവരുടെ അര കിലോമീറ്റർ അടുത്തുവരെ രക്ഷാപ്രവർത്തകർക്ക് എത്താനായെങ്കിലും ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നതിനാൽ  മുന്നോട്ടു നീങ്ങാനാവുന്നില്ല.

2023ൽ ഉത്തരാഖണ്ഡിലെ സിൽക്കാര തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയ റാറ്റ് മൈനേഴ്സ് സംഘത്തെ എത്തിച്ചിട്ടുണ്ട്. പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ഇവരെ ജീവനോടെ പുറത്തെത്തിക്കാനുള്ള സാധ്യത അതിവിദൂരമാണെന്നു  തെലങ്കാന മന്ത്രി ജുപ്പള്ളി കൃഷ്ണ റാവു തുറന്നുപറഞ്ഞു.

2 എൻജിനീയർമാർ, 2 മെഷീൻ ഓപ്പറേറ്റർമാർ, 4 തൊഴിലാളികൾ എന്നിവരാണു തുരങ്കമുഖത്തുനിന്ന് ഏകദേശം 14 കിലോമീറ്റർ ഉള്ളിൽ കുടുങ്ങിയത്. ഉത്തർ പ്രദേശ്, ജമ്മു കശ്മീർ, പഞ്ചാബ്, ജാർഖണ്ഡ് സ്വദേശികളാണിവർ.
25 അടി കനത്തിൽ ചേറ് നിറഞ്ഞ തുരങ്കത്തിൽ ഇവരുടെ അടുത്തെത്തണമെങ്കിൽ ഇപ്പോഴത്തെ രീതിയിൽ 4 ദിവസമെങ്കിലും വേണം. രണ്ടുദിവസത്തിലേറെയായി കുടുങ്ങിക്കിടക്കുന്നവരുമായി ആശയവിനിമയം നടത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതായും മന്ത്രി വ്യക്തമാക്കി. 

ടണൽ കുഴിക്കാൻ ഉപയോഗിച്ചിരുന്ന വലിയ ഭാരമുള്ള കൂറ്റൻ യന്ത്രം മണ്ണിടിച്ചിലുണ്ടായപ്പോഴുണ്ടായ ചെളിയുടെ പ്രവാഹത്തിൽ 200 മീറ്ററോളം അകലേയ്ക്ക് ഒലിച്ചുപോയെന്നു മന്ത്രി പറഞ്ഞു. സൈന്യം, ദേശീയ ദുരന്തനിവാരണ സേന എന്നിവയ്ക്കൊപ്പം വിവിധ ഏജൻസികളും രക്ഷാപ്രവർത്തനത്തിലുണ്ട്. രണ്ടു മന്ത്രിമാരും മേൽനോട്ടം വഹിക്കുന്നു.

English Summary:
Telangana Tunnel Collapse: Rescue hopes fading for trapped workers

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം 68% കിഴിവിൽ

കൂപ്പൺ കോഡ്:
PREMIUM68

subscribe now

64o3qcga5rsg568666037hk530 mo-news-national-states-telangana mo-news-common-malayalamnews mo-environment-landslide 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-accident 6anghk02mm1j22f2n7qqlnnbk8-list


Source link

Related Articles

Back to top button