INDIA

മഖാന സൂപ്പർ ഫുഡ്, വർഷത്തിൽ 300 ദിവസവും കഴിക്കാറുണ്ടെന്ന് മോദി; ‘മഖാന മാല’യിട്ട് നിതീഷ്

മഖാന സൂപ്പർ ഫുഡ്, വർഷത്തിൽ 300 ദിവസവും കഴിക്കാറുണ്ടെന്ന് മോദി; ‘മഖാന മാല’യിട്ട് നിതീഷ് | മനോരമ ഓൺലൈൻ ന്യൂസ് – Narendra Modi Announces Makhana Board to Boost Bihar’s Agriculture | മഖാന സൂപ്പർ ഫുഡ് | മഖാന മാല | Narendra Modi | Nitish Kumar | Bihar Assembly Election | നരേന്ദ്ര മോദി | കേന്ദ്ര ബജറ്റ് | Union Budget | Farmers | Agriculture | Latest News Malayalam | Malayala Manorama Online News

മഖാന സൂപ്പർ ഫുഡ്, വർഷത്തിൽ 300 ദിവസവും കഴിക്കാറുണ്ടെന്ന് മോദി; ‘മഖാന മാല’യിട്ട് നിതീഷ്

മനോരമ ലേഖകൻ

Published: February 24 , 2025 07:59 PM IST

1 minute Read

ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി (PTI Photo)

പട്ന ∙ ഭാഗൽപുർ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘മഖാന മാല’ അണിയിച്ചു സ്വീകരിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. ബിഹാറിലെ കാർഷികോൽപന്നമായ മഖാന രാജ്യത്തെ വൻ നഗരങ്ങളിലെ പ്രാതൽ വിഭവമായി മാറിയിട്ടുണ്ടെന്നു മോദി പറഞ്ഞു. വർഷത്തിൽ 300 ദിവസമെങ്കിലും താൻ സൂപ്പർ ഫുഡ് ഗണത്തിലുളള മഖാന കഴിക്കാറുണ്ടെന്നും മോദി വെളിപ്പെടുത്തി. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചത് അനുസരിച്ചു മഖാന ബോർഡ് വൈകാതെ രൂപീകരിക്കും. മഖാന വിപണനവും മൂല്യവർധനയും പ്രോത്സാഹിപ്പിക്കാൻ മഖാന ബോർഡ് സഹായകമാകുമെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 19–ാം ഗഡു വിതരണവും മോദി നിർവഹിച്ചു. രാജ്യത്തെ 9.8 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് 22,000 കോടി രൂപ വിതരണം ചെയ്തു. ഭാഗൽപുർ റാലിയോടെ മോദി ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ പ്രചാരണത്തിനു തുടക്കമിട്ടു. തുറന്ന വാഹനത്തിൽ മോദിയുടെ റോഡ് ഷോയും നടന്നു. നിതീഷ് കുമാറും മോദിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു.

English Summary:
PM, in Bihar, prescribes superfood makhana, says he has it 300 days a year

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം 68% കിഴിവിൽ

കൂപ്പൺ കോഡ്:
PREMIUM68

subscribe now

mo-legislature-unionbudget 5us8tqa2nb7vtrak5adp6dt14p-list mo-politics-leaders-nitishkumar 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 43atq3si0evcr3t1t4i1lctrd6 mo-news-national-states-bihar mo-politics-leaders-narendramodi


Source link

Related Articles

Back to top button