INDIALATEST NEWS
പഴനിയിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ കാറിടിച്ചു; മലയാളികളായ പിതാവിനും മകനും ദാരുണാന്ത്യം

ചെന്നൈ ∙ പഴനിക്ക് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ച് മലപ്പുറം സ്വദേശികളായ പിതാവിനും മകനും ദാരുണാന്ത്യം. തിരൂർ തൃക്കലങ്ങോട് സ്വദേശി മുഹമ്മദ് സദക്കത്തുള്ളയും മകനുമാണു മരിച്ചത്. ഭാര്യ, 2 വയസ്സുകാരി മകൾ എന്നിവരെ ഗുരുതര പരുക്കുകളോടെ ഉദുമലൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഴനി-ഉദുമല റോഡിൽ വയലൂരിന് സമീപം ബൈപാസ് റോഡിൽ കാർ റോഡരികിൽ പാർക്കു ചെയ്തിരുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. സദക്കത്തുള്ളയും മകനും സംഭവ സ്ഥലത്തു തന്നെ മരിച്ചു.
Source link