വിമാനങ്ങളില്ല, യാത്രക്കാരില്ല; ചൈന പണമൊഴുക്കി പണിത വിമാനത്താവളം പാകിസ്താന് ബാധ്യതയായി

ഇസ്ലാമാബാദ്: മാസങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും പ്രവര്‍ത്തനക്ഷമമാകാതെ പാകിസ്താനിലെ അന്താരാഷ്ട്രവിമാനത്താവളം. പൂര്‍ണമായും ചൈനയുടെ ധനസഹായത്തോടെ നിര്‍മ്മിച്ച വിമാനത്താവളമാണ് അടച്ചിട്ടിരിക്കുന്നത്. 24 കോടി ഡോളര്‍ (ഏകദേശം 2080 കോടി രൂപ) ആണ് ഗ്വാദര്‍ വിമാനത്താവളത്തിനായി ചൈന നല്‍കിയത്. 2024 ഒക്ടോബറില്‍ പണി പൂര്‍ത്തിയാകുകയും ഇക്കൊല്ലം ജനുവരി 20ന് വിമാനത്താവളം ഔദ്യോഗികമായി ഉദ്ഘാടനം നടത്തുകയും ചെയ്തിരുന്നു. 2019 ലാണ് ഗ്വാദര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 4,300 ഏക്കറിലധികം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ വിമാനത്താവളം പാകിസ്താന്റെ ഏറ്റവും ബൃഹത്തായ വിമാനത്താവളമാണ്. ഉദ്ഘാടനദിവസം പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനം ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള യാത്രക്കാരുമായി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തിരുന്നു. വര്‍ഷത്തില്‍ നാല് ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാവുന്ന വിധത്തിലാണ് വിമാനത്താവളത്തിന്റെ രൂപകല്‍പനയെങ്കിലും പിന്നീടിന്നുവരെ ഗ്വാദര്‍ വിമാനത്താവളത്തില്‍ നിന്ന് വിമാനങ്ങള്‍ സര്‍വീസ് നടത്തിയിട്ടില്ല.
Source link