റസൽ ഇനി ജ്വലിക്കുന്ന താരകം

കോട്ടയം : ഉള്ളിൽ പൊള്ളലും ചുണ്ടിൽ മുദ്രാവാക്യം വിളികളുമായി പ്രിയസഖാവിന് വിടയേകി. എ.വി.റസൽ ഇനിയെന്നും ജ്വലിക്കുന്ന രക്തതാരകം. സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറിയായിരിക്കെ അന്തരിച്ച റസലിന്റെ മൃതദേഹം ആയിരങ്ങളെ സാക്ഷിയാക്കി തെങ്ങണയിലെ ആഞ്ഞിലിമൂട്ടിൽ വീട്ടുവളപ്പിലെ ചിതയിലെരിഞ്ഞു. അന്ത്യാഭിവാദ്യമേകാൻ ഇന്നലെയും ആയിരങ്ങൾ ഒഴുകിയെത്തി.
മകൾ ചാരുലത, മരുമകൻ അലൻ ദേവ്, പിതൃസഹോദര പുത്രൻ എ.ടി. പ്രദീപ് എന്നിവർ ചേർന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്. മന്ത്രിമാരായ വി.എൻ. വാസവൻ, പി.രാജീവ്, സജി ചെറിയാൻ, എം.ബി. രാജേഷ്, ഡോ. ആർ .ബിന്ദു, വീണാ ജോർജ്, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാത, മുതിർന്ന നേതാവ് വൈക്കം വിശ്വൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ ആനാവൂർ നാഗപ്പൻ, ഡോ.പി കെ. ബിജു, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്, ജോസ് കെ മാണി എം.പി, ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് തുടങ്ങിയവർ അന്തിമോപചാരർപ്പിച്ചു.
Source link