KERALAM
കലാമണ്ഡലം ഫെല്ലോഷിപ്പ് എൻഡോവ്‌മെന്റ് അവാർഡ് വിതരണം

കലാമണ്ഡലം ഫെല്ലോഷിപ്പ് എൻഡോവ്‌മെന്റ് അവാർഡ് വിതരണം
തൃശൂർ : കലാമണ്ഡലം കല്പിത സർവകലാശാലയുടെ 2023ലെ ഫെല്ലോഷിപ്പ് എൻഡോവ്‌മെന്റ് അവാർഡ് വിതരണം ചെയ്തു. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങിയ ഫെല്ലോഷിപ്പുകൾ കക്കാട് കാരണവപ്പാട് ഫെല്ലോഷിപ്പ് (ചെണ്ട) സദനം വാസുദേവൻ, തകഴി കുഞ്ചുക്കുറുപ്പ് ഫെല്ലോഷിപ്പ് (കഥകളി ) കലാമണ്ഡലം കെ.ജി.വാസുദേവൻ എന്നിവർക്ക് കെ.രാധാകൃഷ്ണൻ എം.പി നൽകി. പ്രത്യേക ജൂറി പരാമർശം ലഭിച്ച മോഹിനിയാട്ടം നർത്തകി കലാക്ഷേത്രം വിലാസിനിക്കും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള പുരസ്‌കാരങ്ങളും എം.പി വിതരണം ചെയ്തു.
February 24, 2025
Source link