BUSINESS
യുഎസിന്റെ വമ്പൻ സ്വർണനിലവറ തുറക്കാൻ ട്രംപും മസ്കും; 51 വർഷത്തിനിടെ ആദ്യം, ഫോർട് നോക്സിലെ സ്വർണം കാണാതായോ?

അര നൂറ്റാണ്ടായി കൃത്യമായി കണക്കെടുപ്പ് നടക്കാതെ ഒരു ‘ഔദ്യോഗിക സ്വർണശേഖരം’. അനൗദ്യോഗികമായി വിലയിരുത്തുന്നതാകട്ടെ ഏകദേശം 425 ബില്യൻ ഡോളറിന്റെ (37.5 ലക്ഷം കോടി രൂപ) സ്വർണമുണ്ടെന്നും. എന്നാൽ, ആ നിലവറയിൽ സ്വർണം ഇപ്പോഴുമുണ്ടോ? അതോ കാണാതായോ?യുഎസിലെ കെന്റകി കൗണ്ടിയിലെ ഫോർട് നോക്സിലുള്ള (Fort Knox) ഈ നിലവറ തുറന്നു കണക്കെടുപ്പ് നടത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് (Danald Trump) പ്രഖ്യാപിച്ചു കഴിഞ്ഞു. ശതകോടീശ്വരനും യുഎസ് ഗവൺമെന്റിലെ ഡിപ്പാർട്ടമെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (DOGE) മേധാവിയുമായ ഇലോൺ മസ്കിന്റെ (Elon Musk) നേതൃത്വത്തിലായിരിക്കും കണക്കെടുപ്പ്. ഇതു പൊതുജനങ്ങളുടെ സ്വർണമാണെന്നും നിലവറ തുറക്കുന്നതിന്റെ ദൃശ്യങ്ങൾ ലൈവായി എല്ലാവരെയും കാണിച്ചാൽ നന്നായിരിക്കുമെന്നും മസ്ക് അഭിപ്രായപ്പെട്ടിട്ടുമുണ്ട്.
Source link