KERALAM

മത വിദ്വേഷ പരാമർശം; പിസി ജോർജിനെ വീട്ടിലെത്തി അറസ്റ്റ് ചെയ്യാൻ നീക്കം, പ്രതിഷേധവുമായി ബിജെപി

കോട്ടയം: ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയെന്ന കേസിൽ പി സി ജോർജിനെ ഉടൻ അറസ്റ്റ് ചെയ്യാൻ നീക്കം. അദ്ദേഹത്തിന്റെ വീട്ടിലെത്തി അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. ഇതിനിടെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. പി സി ജോർജ് ഹാജരാകുമെന്നും പ്രകടനമായി സ്റ്റേഷനിലേക്ക് പോകുമെന്നുമാണ് ബിജെപി നേതാക്കൾ പറയുന്നത്. എന്നാൽ പ്രകടനത്തിന് അനുമതിയില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.

യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പി സി ജോർജിനെതിരെ കേസെടുത്തത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയും ഹൈക്കോടതിയും പിസിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കടുത്ത നിരീക്ഷണങ്ങൾക്ക് ശേഷമാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. 30 വർഷം എം എൽ എയായിരുന്നിട്ടും പ്രകോപനത്തിന് എളുപ്പത്തിൽ വശംവദനാകുന്ന പി സി ജോർജിന് രാഷ്ട്രീയക്കാരനായി തുടരാൻ അർഹതയില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.


Source link

Related Articles

Back to top button