WORLD
പലസ്തീൻ തടവുകാരെ വിട്ടയക്കുന്നത് വൈകിപ്പിച്ച് ഇസ്രയേൽ; വെടിനിര്‍ത്തല്‍ കരാർ അപകടത്തിലേക്കെന്ന് ഹമാസ്

ജറുസലേം: ശനിയാഴ്ച ഹമാസ് വിട്ടയച്ച ആറു ബന്ദികൾക്കുപകരം കൈമാറേണ്ടിയിരുന്ന പലസ്തീൻ തടവുകാരെ മോചിപ്പിക്കാതെ ഇസ്രയേൽ. വിട്ടയക്കേണ്ടിയിരുന്ന 600 പലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നത് വൈകിപ്പിക്കാനുള്ള ഇസ്രയേലിന്റെ തീരുമാനത്തെ യുഎസ് പിന്തുക്കുന്നതായി ഇസ്രയേല്‍ വ്യക്തമാക്കി. ഇസ്രയേലി ബന്ദികളെ ഹമാസ് ക്രൂരമായി കൈകാര്യം ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ചാണ് പലസ്തീൻ തടവുകാരെ വിട്ടയക്കാൻ വൈകുന്നതെന്ന് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ബ്രയാൻ ഹ്യൂസ് പ്രസ്താവനയിൽ അറിയിച്ചു. ഹമാസിനെതിരേ ഇസ്രയേൽ എന്ത് നടപടി സ്വീകരിച്ചാലും അതിനെ പിന്തുണക്കുമെന്ന് ഡൊണാൾഡ് ട്രംപ് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Source link