തെലങ്കാന തുരങ്ക അപകടം: കുടുങ്ങിക്കിടക്കുന്നവർക്ക് തൊട്ടരികെ രക്ഷാസംഘം

ഹൈദരാബാദ്∙ തെലങ്കാനയിലെ നാഗർകർണൂലിൽ ശ്രീശൈലം ഇടതുകര കനാൽ പ്രോജക്ടിന്റെ മേൽക്കൂര ഇടിഞ്ഞ് 8 േപർ കുടുങ്ങിയ സംഭവത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. തുരങ്കമുഖത്തു നിന്ന് 13.5 കിലോമീറ്റർ ഉള്ളിലേക്കു രക്ഷാപ്രവർത്തകർ എത്തിയെന്നു നാഗർകർണൂൽ ജില്ലാ കലക്ടർ ബി.സന്തോഷ് അറിയിച്ചു. തുരങ്കമുഖത്തുനിന്ന് ഏകദേശം 14 കിലോമീറ്റർ ഉള്ളിലുള്ള മേഖലയിലാണു 2 എൻജിനീയർമാർ, 2 മെഷീൻ ഓപ്പറേറ്റർമാർ, 4 തൊഴിലാളികൾ എന്നിവർ കുടുങ്ങിക്കിടക്കുന്നത്.3 മീറ്റർ നീളമുള്ളതാണ് ഇടിഞ്ഞ മേൽക്കൂര.രക്ഷാപ്രവർത്തകർ ഇപ്പോൾ എത്തിച്ചേർന്ന സ്ഥലത്തു വെള്ളവും ചെളിയും കെട്ടിക്കിടക്കുന്നുണ്ട്. ഇതു മുന്നോട്ടുള്ള യാത്രയെ ബാധിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരുമായി ഇതുവരെ ആശയവിനിമയവും സാധ്യമായിട്ടില്ല.∙രക്ഷാപ്രവർത്തക സംഘം –138 അംഗങ്ങൾ – 24 സൈനികർ,കരസേനയുടെ ബൈസൺ ഡിവിഷന്റെ ഭാഗമായുള്ള എൻജിനീയർ ടാസ്ക് ഫോസിനാണു നിയന്ത്രണം. ഉയർന്ന ശേഷിയുള്ള പമ്പിങ് സെറ്റുകൾ, ഹോസ്, എസ്കവേറ്ററുകൾ, ബുൾഡോസറുകൾ എന്നിവ മേൽക്കൂരയുടെ അവശിഷ്ടങ്ങൾ മാറ്റാൻ നിയോഗിച്ചിട്ടുണ്ട്. –ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനാംഗങ്ങൾ, മറ്റ് ടെക്നീഷ്യൻമാർ എന്നിവരും സംഘത്തിൽ.∙ ശ്രീശൈലം കനാൽ പ്രോജക്ട് (എസ്എൽബിസി) – നൽഗോണ്ട ജില്ലയിൽ 4 ലക്ഷം ഏക്കർ കൃഷിസ്ഥലം നനയ്ക്കാനാണ് 44 കിലോമീറ്റർ നീളമുള്ള തുരങ്കം സൃഷ്ടിച്ചത്.ശുദ്ധജലവിതരണവും ലക്ഷ്യം. – ഇതിൽ 9 കിലോമീറ്റർ നീളത്തിൽ പണികൾ ഇനിയും പൂർത്തിയാക്കാനുണ്ട്. – 30 വർഷമായി നിർമാണജോലികൾ.
Source link