INDIALATEST NEWS
മത്സ്യത്തൊഴിലാളികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ശ്രീലങ്ക

ചെന്നൈ ∙ അതിർത്തി കടന്നെന്ന് ആരോപിച്ച് തമിഴ്നാട്ടിൽ നിന്നുള്ള 32 മത്സ്യത്തൊഴിലാളികളെ കൂടി ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. 5 ബോട്ടുകളും പിടികൂടി. ഈ മാസം മാത്രം 66 പേരാണ് പിടിയിലായത്. ഇവർക്ക് കനത്ത പിഴയും ചുമത്തുന്നുണ്ട്. തൊഴിലാളികളിൽ നിന്ന് പിടിച്ചെടുത്ത 67 മത്സ്യബന്ധന ബോട്ടുകൾ ലേലം ചെയ്യാൻ ശ്രീലങ്ക തീരുമാനിച്ചു. തൊഴിലാളികളെ മോചിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേന്ദ്രത്തിനു കത്തെഴുതി. രാമേശ്വരത്ത് മത്സ്യത്തൊഴിലാളികൾ ഇന്നു സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
Source link