INDIA

പ്രവർത്തനം പരിമിതം: നാവിക് നിലവിലെ ഭ്രമണപഥത്തിൽ തുടരും

പ്രവർത്തനം പരിമിതം: നാവിക് നിലവിലെ ഭ്രമണപഥത്തിൽ തുടരും | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | NavIC | IRNSS-02 | ISRO | GSLV-F15 | Indian Navigation Satellite | Navigation with Indian Constellation | Satellite launch – NavIC Satellite: Limited operation confirmed despite orbit malfunction | India News, Malayalam News | Manorama Online | Manorama News

പ്രവർത്തനം പരിമിതം: നാവിക് നിലവിലെ ഭ്രമണപഥത്തിൽ തുടരും

എം.എ.അനൂജ്

Published: February 24 , 2025 03:07 AM IST

1 minute Read

10–12 വർഷം ഉപഗ്രഹത്തിന് ഇതേ ഭ്രമണപഥത്തിൽ തുടരാനാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ

എൻവിഎസ്-02 ഉപഗ്രഹവും വഹിച്ചുകൊണ്ട് ജിഎസ്എൽവി മാർക് 2 റോക്കറ്റ് ജനുവരി 29 ന് സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് കുതിക്കുന്നു. ചിത്രം: ISRO

തിരുവനന്തപുരം ∙ നിർദിഷ്ട ഭ്രമണപഥത്തിലേക്കെത്തുന്നതിൽ പരാജയപ്പെട്ടെങ്കിലും ഇന്ത്യയുടെ നാവിക് (എൻവി എസ്–02) ഉപഗ്രഹം നിലവിലെ ഭ്രമണപഥത്തിൽ പരിമിതമായ പ്രവർത്തനം തുടരും. 10–12 വർഷം ഉപഗ്രഹം ഇതേ ഭ്രമണപഥത്തിൽ തുടരും. പരിമിതമായ അളവിൽ അതിന്റെ സേവനം ഉപയോഗിക്കാനാകുമെന്ന് ഐഎസ് ആർഒ ചെയർമാൻ ഡോ. വി.  നാരായണൻ ‘മനോരമ’യോടു പറഞ്ഞു.

നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ (നാവിക്) വിഭാഗത്തിൽപെടുന്ന ഉപഗ്രഹം ശ്രീഹരിക്കോട്ടയിലെ നൂറാമത്തെ വിക്ഷേപണത്തിലൂടെയാണു ജനുവരി 29 ന് ജിഎസ്എൽവി–എഫ്15 റോക്കറ്റിൽ ഭ്രമണപഥത്തിലേക്കു പുറപ്പെട്ടത്. എന്നാൽ, വൃത്താകൃതിയിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ ഉയർത്താൻ ത്രസ്റ്ററുകളുടെ തകരാർ കാരണം സാധിച്ചില്ല.

നിലവിൽ ദീർഘവൃത്താകൃതിയിലുള്ള ജിയോസിംക്രണൈസ് ട്രാൻസ്ഫർ ഭ്രമണപഥത്തിലാണ് ഉപഗ്രഹമുള്ളത്. റോക്കറ്റിന്റെ വിവിധഘട്ടങ്ങൾ മുതൽ നിലവിലെ ഭ്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ വിട്ടയയ്ക്കുന്നതുവരെ എല്ലാം വിജയകരമായെങ്കിലും ഭ്രമണപഥം ഉയർത്തുന്നതിനു സഹായി ക്കേണ്ട ത്രസ്റ്ററിന്റെ ഓക്സിഡൈസർ വാൽവിനു തക     രാർ സംഭവിച്ചതാണ് ദൗത്യത്തെ ഭാഗികമായി പരാജയമാക്കിയത്.
സ്പേഡെക്സ്: അൺഡോക്കിങ് ഏപ്രിലിൽ∙ ബഹിരാകാശത്തു ഡോക്കിങ് പരീക്ഷണം നടത്താനായി വിക്ഷേപിച്ച സ്പേഡെക്സിന്റെ അൺഡോക്കിങ് ഏപ്രിലിൽ നടത്തുമെന്ന് ഐഎസ്ആർഒ ചെയർമാൻ. ദൗത്യത്തിന്റെ ഡോക്കിങ് ജനുവരിയിൽ നടന്നെങ്കിലും അൺഡോക്കിങ് പരീക്ഷണം നടത്തനായിരുന്നില്ല. രണ്ട് ഉപഗ്രഹങ്ങളെ തമ്മിൽ ബഹിരാകാശത്തു വച്ചു കൂട്ടിച്ചേർക്കുന്നതാണ് ഡോക്കിങ്. 2 മാസത്തിനിടയിൽ ആകെ 15 ദിവസം മാത്രമേ സൗരോർജത്തിന്റെ ആനുകൂല്യം ഈ ഉപഗ്രഹത്തിനു ലഭിക്കൂ. അങ്ങനെ ലഭിച്ച ആദ്യത്തെ 15 ദിവസത്തിനിടയിലാണ് ഡോക്കിങ് പരീക്ഷണം നടത്തിയത്.

അതിനു ശേഷം ഒന്നര മാസം കഴിഞ്ഞേ അനുകൂലമായ കാലാവസ്ഥയിലിലെത്തു. സാഹചര്യമെത്തുമ്പോൾ വീണ്ടും ഡോക്കിങ്ങും അൺഡോക്കിങ്ങും പലവട്ടം നടത്തുമെന്നും ഡോ.വി.നാരായണൻ പറഞ്ഞു. ഡോക്കിങ്ങിനായി വീണ്ടും ഉപഗ്രഹം വിക്ഷേപിക്കാൻ ചെലവു കൂടുതലാകുമെന്നതിനാൽ ഇപ്പോഴുള്ള ഉപഗ്രഹങ്ങളെ പരമാവധി ഡോക്കിങ്, അൺഡോക്കിങ് പരീക്ഷണങ്ങൾ നടത്തി വിവരം ശേഖരിക്കുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

English Summary:
NavIC Satellite: Limited operation confirmed despite orbit malfunction

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം 68% കിഴിവിൽ

കൂപ്പൺ കോഡ്:
PREMIUM68

subscribe now

68o6mar895fs07nck72bu2hp4t mo-news-common-malayalamnews ma-anooj 40oksopiu7f7i7uq42v99dodk2-list mo-news-common-thiruvananthapuramnews mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-space-isro mo-space


Source link

Related Articles

Back to top button