WORLD
പരിക്കിന് ചികിത്സയില്ല, ക്രച്ചസില്‍ നടന്ന് യുദ്ധം, യുക്രൈനില്‍ റഷ്യയ്ക്ക് പരിക്കേറ്റവരുടെ സൈന്യം

ലണ്ടണ്‍: യുക്രൈനുമായുള്ള യുദ്ധത്തില്‍ പരിക്കേറ്റവരെയും അംഗഭംഗം വന്ന സൈനികരെയും റഷ്യ വീണ്ടും യുദ്ധമുഖത്തേയ്ക്ക് അയയ്ക്കുന്നവെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് കൂലിക്കെടുത്ത് ആളുകളെ യുദ്ധത്തിനയയ്ക്കുന്നതിന് റഷ്യ വലിയ ആക്ഷേപം നേരിട്ടതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്.റഷ്യന്‍ സൈനിക നീക്കങ്ങള്‍ പകര്‍ത്തിയ യുക്രൈനിന്റെ ഡ്രോണ്‍ ദൃശ്യങ്ങളില്‍ നിന്നാണ് പരിക്കേറ്റ് അംഗഭംഗം വന്ന സൈനികരും യുദ്ധമുന്നിയിലുള്ളതായി കണ്ടെത്തിയത്. കാലിന് പരിക്കേറ്റ് നടക്കാന്‍ ബുദ്ധിമുട്ടുള്ള സൈനികന്‍ ക്രച്ചസിന്റെ സഹായത്തോടെ പോരാട്ടം നടക്കുന്ന സ്ഥലത്തേക്ക് പോകുന്ന ദൃശ്യങ്ങളാണ് യുക്രൈന്‍ ഡ്രോണ്‍ പകര്‍ത്തിയത്.
Source link