INDIA

ബിജെപിയോട് ‘പടവെട്ടാൻ’ അതിഷി; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വനിത, ഡൽഹിയിൽ ആദ്യം

ബിജെപിയോട് ‘പടവെട്ടാൻ’ അതിഷി; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വനിത, ഡൽഹിയിൽ ആദ്യം – AAP’s Atishi Delhi’s First Woman Leader of Opposition – മനോരമ ഓൺലൈൻ ന്യൂസ് | Atishi | Delhi Leader of Opposition | AAP | Latest News | Manorama Online News

ബിജെപിയോട് ‘പടവെട്ടാൻ’ അതിഷി; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വനിത, ഡൽഹിയിൽ ആദ്യം

ഓൺലൈൻ ഡെസ്ക്

Published: February 23 , 2025 05:03 PM IST

1 minute Read

അതിഷി (Photo: X/@AtishiAAP)

ന്യൂഡൽഹി ∙ ബിജെപി അധികാരത്തിലേറിയ ഡൽഹിയിൽ ആം ആദ്മി പാർട്ടി (എഎപി) നേതാവും മുൻ മുഖ്യമന്ത്രിയുമായ അതിഷി പ്രതിപക്ഷ നേതാവാകും. ഈ സ്ഥാനത്തേക്കു വനിതയെ തിരഞ്ഞെടുക്കുന്നത് ആദ്യമാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വനിതയാകുന്നതും ഡൽഹിയുടെ ചരിത്രത്തിലാദ്യം. ഇന്നു ചേർന്ന എഎപി നിയമസഭാകക്ഷി യോഗത്തിൽ സഞ്ജീവ് ഝായാണ് അതിഷിയെ പ്രതിപക്ഷ നേതാവായി നിർദേശിച്ചത്. ബാക്കിയുള്ളവർ പിന്തുണച്ചു. ‘‘എന്നിൽ വിശ്വാസമർപ്പിച്ചതിന് എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളിനും പാർട്ടിക്കും നന്ദി. ജനങ്ങളുടെ ശബ്ദം ഉയർത്തുന്ന ശക്തമായ പ്രതിപക്ഷമാകും.’’– അതിഷി പറഞ്ഞു.

27 വർഷത്തിനുശേഷം ഡൽഹിയിൽ ഭരണം കിട്ടിയ ബിജെപി രേഖ ഗുപ്തയെയാണു മുഖ്യമന്ത്രിയാക്കിയത്. കൽക്കാജി മണ്ഡലത്തിൽ ബിജെപിയുടെ രമേശ് ബിദൂരിയെ തോൽപ്പിച്ചാണ് അതിഷി സീറ്റ് നിലനിർത്തിയത്. കേജ്‌രിവാൾ, മനീഷ് സിസോദിയ എന്നിവരുൾപ്പെടെ മുതിർന്ന ആം ആദ്മി നേതാക്കൾ പരാജയപ്പെട്ടതോടെയാണ് അതിഷിക്കു നറുക്കുവീണത്.

ഡൽഹി നിയമസഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. മൂന്നു ദിവസത്തെ സമ്മേളനത്തിൽ, മുൻ എഎപി സർക്കാരിന്റെ പ്രകടനത്തെക്കുറിച്ചുള്ള സിഎജി റിപ്പോർട്ടുകൾ സഭയിൽ വയ്ക്കുമെന്നു ബിജെപി അറിയിച്ചു. ഫെബ്രുവരി 5ന് നടന്ന തിരഞ്ഞെടുപ്പിൽ 70 നിയമസഭാ സീറ്റുകളിൽ 48 എണ്ണം നേടിയാണു ബിജെപി അധികാരത്തിൽ തിരിച്ചെത്തിയത്. ഭരണമുണ്ടായിരുന്ന എഎപി 22 സീറ്റുകളിൽ ഒതുങ്ങി.

English Summary:
Delhi Leader of Opposition: Atishi becomes Delhi’s first woman Leader of the Opposition, facing off against BJP’s Rekha Gupta, the new Chief Minister. This historic moment marks a significant shift in Delhi’s political landscape.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം 68% കിഴിവിൽ

കൂപ്പൺ കോഡ്:
PREMIUM68

subscribe now

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list 2cte6er257ashi00cbbho4mf6i mo-news-world-countries-india-indianews mo-elections-delhi-assembly-election-2025 mo-politics-leaders-arvindkejriwal mo-politics-parties-aap mo-politics-leaders-atishi-marlena-


Source link

Related Articles

Back to top button