WORLD

ലിബറലുകള്‍ക്ക് ഇരട്ടത്താപ്പ്, ജനം വിശ്വസിക്കില്ല; മോദിക്കും ട്രംപിനും വേണ്ടി ശബ്ദമുയര്‍ത്തി മെലോണി


വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെയുള്ള വലതുപക്ഷ നേതാക്കള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. ഇടത്- ലിബറല്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനമുന്നയിച്ചതിനൊപ്പമാണ് മെലോണി, മോദിക്ക് വേണ്ടിയും സംസാരിച്ചത്. വാഷിങ്ടണില്‍ നടന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ (സിപിഎസി) ഓണ്‍ലൈനിലൂടെ സംസാരിക്കുകയായിരുന്നു മെലോണി.വലതുപക്ഷ നേതാക്കളുടെ ഉയര്‍ച്ചയില്‍, പ്രത്യേകിച്ച് ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങിയതിന് ശേഷം ലിബറലുകള്‍ കൂടുതല്‍ നിരാശരാണ്. തൊണ്ണൂറുകളില്‍ ബില്‍ ക്ലിന്റണും ടോണി ബ്ലെയറും ആഗോള ഇടത്- ലിബറല്‍ ശൃംഖല സൃഷ്ടിച്ചപ്പോള്‍ അവരെ രാഷ്ട്രതന്ത്രജ്ഞര്‍ എന്നാണ് വിളിച്ചിരുന്നത്. ഇന്ന്, ട്രംപും മെലോണിയും ഹാവിയര്‍ മിലേയും നരേന്ദ്ര മോദിയും സംസാരിക്കുമ്പോള്‍, അവരെ ജനാധിപത്യത്തിന് ഭീഷണി എന്നും വിളിക്കുന്നു. ഇതാണ് ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ്. നമ്മളതുമായി പൊരുത്തപ്പെട്ടു. എന്നാല്‍ ജനങ്ങള്‍ അവരുടെ നുണകളില്‍ വിശ്വസിക്കുന്നില്ല. അവര്‍ ഞങ്ങള്‍ക്ക് നേരെ ചെളിവാരിയെറിഞ്ഞിട്ടും ജനങ്ങള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യുന്നു. മെലോനി പറഞ്ഞു.


Source link

Related Articles

Back to top button