BUSINESS

പ്രതിരോധം മുതൽ ഭക്ഷ്യസംസ്കരണം വരെ; പുതുമകളിലൂടെ കേരളത്തിന് മുന്നേറാം


കൊച്ചി ∙ എയ്റോസ്പേസ്, വ്യോമയാനം, പ്രതിരോധ ഉപകരണങ്ങളുടെ ഉൽപാദനം, ടൂറിസം, റീട്ടെയ്ൽ, ഭക്ഷ്യസംസ്കരണം തുടങ്ങിയ മേഖലകളിൽ കേരളത്തിൽ വലിയ സാധ്യതകളുണ്ടെന്ന് ഇൻവെസ്റ്റ് കേരള ഉച്ചകോടിയിൽ പങ്കെടുത്ത നിക്ഷേപകർ അഭിപ്രായപ്പെട്ടു. ഐഎസ്ആർഒ, ഐഐഎസ്ടി, ബ്രഹ്മോസ് എയ്റോസ്പേസ് പോലുള്ള സ്ഥാപനങ്ങൾ ഉള്ളതിനാൽ തിരുവനന്തപുരത്തിന് എയ്റോസ്പേസ്, പ്രതിരോധ മേഖലയിൽ വലിയ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നു കെ സ്പേസ് സിഇഒ ജി. ലെവിൻ പറഞ്ഞു.നാവികസേന അസിസ്റ്റന്റ് ചീഫ് ഓഫ് മെറ്റീരിയൽസ് റിയർ അഡ്മിറൽ ശരത് ആശിർവാദ്, അനന്ത് ടെക്നോളജീസ് എംഡി ഡോ. പാവുലൂരി സുബ്ബറാവു, ഭാരത് ഇലക്ട്രോണിക്സ് ഡയറക്ടർ രജനീഷ് ശർമ, ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് ചെയർമാൻ എ.മാധവറാവു, മഹീന്ദ്ര ഡിഫൻസ് സിസ്റ്റംസ് ലിമിറ്റഡ് ഹോംലാൻഡ് ആൻഡ് സൈബർ സെക്യൂരിറ്റി സിഇഒ ജസ്ബീർ സിങ് സോളങ്കി, നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രഫിക്കൽ ലാബ് ഡയറക്ടർ ഡോ. ദുവ്വുരി ശേഷഗിരി, ജർമനിയിലെ എലാക് സോണാർ എംഡി ബേൺഡ് സുകായ് എന്നിവർ പങ്കെടുത്തു.


Source link

Related Articles

Back to top button