KERALAM
വയനാട് ദുരന്തഭൂമിയിൽ പ്രതിഷേധം; പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളും

കൽപ്പറ്റ: പുനരധിവാസം വെെകുന്നതിൽ വയനാട്ടിൽ ദുരന്തബാധിതരുടെ പ്രതിഷേധം. കഞ്ഞിവച്ചും കുടിൽ കെട്ടിയും നടത്തിയ പ്രതിഷേധം ഇപ്പോൾ സംഘർഷ സാഹചര്യങ്ങളിലേക്ക് നീങ്ങിയിരിക്കുകയാണ്. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളും ഉണ്ടായി. ബെയ്‌ലി പാലം കടന്ന് ദുരന്തഭൂമിയിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.
നിരാഹാരസമരം അടക്കമുള്ള പ്രതിഷേധങ്ങൾ ഉടൻ ആരംഭിക്കുമെന്നും ദുരന്തബാധിതർ അറിയിച്ചു. ദുരന്തം നടന്ന് ഏഴ് മാസം കഴിഞ്ഞിട്ടും ഇതുവരെ പുനരധിവാസപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക തയ്യാറായത്.
Source link