INDIA

എഎപി മദ്യനയം 14 സിഎജി റിപ്പോർട്ടുകൾ സഭയിൽ വയ്ക്കാൻ ബിജെപി

എഎപി മദ്യനയം 14 സിഎജി റിപ്പോർട്ടുകൾ സഭയിൽ വയ്ക്കാൻ ബിജെപി | മനോരമ ഓൺലൈൻ ന്യൂസ് – AAP’s controversial liquor policy cost Delhi ₹2,026 crore, according to 14 CAG reports the BJP will present in the Delhi Assembly. These reports allege financial gains for AAP leaders and violation of rules in the policy’s implementation | India News, Malayalam News | Manorama Online | Manorama News

എഎപി മദ്യനയം 14 സിഎജി റിപ്പോർട്ടുകൾ സഭയിൽ വയ്ക്കാൻ ബിജെപി

മനോരമ ലേഖകൻ

Published: February 23 , 2025 04:38 AM IST

1 minute Read

ന്യൂ‍ഡൽഹി ∙ ബിജെപി സർക്കാർ അധികാരമേറ്റെടുത്തതിനു പിന്നാലെ ഡൽഹിയിൽ ഭരണ–പ്രതിപക്ഷ പോരിനു കളമൊരുങ്ങുന്നു. ആം ആദ്മി പാർട്ടി (എഎപി) സർക്കാർ പൂഴ്ത്തിവച്ചെന്ന് ആരോപിക്കുന്ന 14 സിഎജി റിപ്പോർട്ടുകൾ 25ന് നിയമസഭയിൽ വയ്ക്കും. ‍എഎപിയുടെ വിവാദ മദ്യനയത്തിലൂടെ  ഖജനാവിന് 2,026 കോടിയുടെ നഷ്ടമുണ്ടായെന്നാണു റിപ്പോർട്ടിലെ പ്രധാന വെളിപ്പെടുത്തൽ. മദ്യനയം നടപ്പാക്കിയതിലൂടെ എഎപി നേതാക്കൾക്കുണ്ടായ സാമ്പത്തിക നേട്ടങ്ങളെക്കുറിച്ചും പരാമർശമുണ്ട്. ചട്ടങ്ങൾ ലംഘിച്ചു മദ്യശാലകൾക്കു ലൈസൻസ് നൽകിയെന്നും മന്ത്രിസഭാ യോഗത്തിന്റെയും ലഫ്. ഗവർണറുടെയും അംഗീകാരമില്ലാതെയാണ് നയം നടപ്പാക്കിയതെന്നും കുറ്റപ്പെടുത്തുന്നുണ്ടെന്നാണു വിവരം. നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പുതിയ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യും. തൊട്ടുപിന്നാലെ സ്പീക്കർ തിരഞ്ഞെടുപ്പു നടക്കും. 25നാണു ഗവർണറുടെ അഭിസംബോധന.

English Summary:
AAP’s Liquor Policy Scandal Deepens: AAP’s controversial liquor policy cost Delhi ₹2,026 crore, according to 14 CAG reports the BJP will present in the Delhi Assembly. These reports allege financial gains for AAP leaders and violation of rules in the policy’s implementation.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം 68% കിഴിവിൽ

കൂപ്പൺ കോഡ്:
PREMIUM68

subscribe now

mo-news-common-newdelhinews mo-news-common-malayalamnews mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6bck26nu80ai3l6tt7ma0gt9h4 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-aap


Source link

Related Articles

Back to top button