KERALAM
മാവോയിസ്റ്റ് സന്തോഷ് അറസ്റ്റിൽ

മാവോയിസ്റ്റ് സന്തോഷ് അറസ്റ്റിൽ
കൊച്ചി: മാവോയിസ്റ്റ് കബനി ദളത്തിന്റെയും നാടുകാണി ദളത്തിന്റെയും പ്രധാന നേതാക്കളിൽ ഒരാളായ തമിഴ്നാട് പൊള്ളാച്ചി സ്വദേശി സന്തോഷ് (രവി- രാജ) തീവ്രവാദവിരുദ്ധ സ്‌ക്വാഡിന്റെ (എ.ടി.എസ്) പിടിയിലായി. ഇയാളുടെ അറസ്റ്റോടെ കേരളത്തിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ ഇല്ലാതാക്കാൻ കഴിയുമെന്ന് എ.ടി.എസ് അറിയിച്ചു. നേതാക്കൾ പലരും പിടിയിലാവുകയും ചിലർ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ സഹായത്തോടെ വെള്ളിയാഴ്ച രാത്രി ഹൊസൂരിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. വയനാട് മക്കിമലയിൽ കുഴിബോംബ് സ്ഥാപിച്ച കേസിലും പ്രതിയാണ്.
February 23, 2025
Source link