ന്യൂഡൽഹി ∙ കേന്ദ്രമന്ത്രിയാണെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല. ശിവരാജ് സിങ് ചൗഹാന് എയർ ഇന്ത്യ വിമാനത്തിൽ ലഭിച്ചത് പൊളിഞ്ഞ സീറ്റ്. ചുറ്റും നോക്കിയപ്പോൾ മറ്റു പല സീറ്റുകളും അതേ ദുരവസ്ഥയിൽ. സമൂഹമാധ്യമങ്ങളിൽ മന്ത്രി ‘യാത്രാ വിവരണം’ അവതരിപ്പിച്ചതോടെ നടപടി സ്വീകരിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രി കെ.റാംമോഹൻ നായിഡു കമ്പനിക്കു നിർദേശം നൽകി. ഡിജിസിഎയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷമാപണം നടത്തിയ എയർ ഇന്ത്യ സമഗ്ര അന്വേഷണം നടത്തുമെന്നു വ്യക്തമാക്കി.ഇന്നലെ ഭോപാലിൽനിന്നു ഡൽഹിയിലേക്കു യാത്രചെയ്യുകയായിരുന്നു മന്ത്രി. ‘യാത്രയ്ക്ക് അനുവദിച്ചിരുന്ന 8സി സീറ്റിൽ എത്തിയപ്പോൾ അതു പൊളിഞ്ഞ നിലയിലാണെന്നു കണ്ടെത്തി. ഇളകി വീഴാവുന്ന നിലയിലായിരുന്നു. സഹയാത്രക്കാർ സീറ്റ് ഒഴിഞ്ഞുതരാൻ തയാറായെങ്കിലും അതുവേണ്ടെന്നു പറഞ്ഞുവെന്നും കേന്ദ്രമന്ത്രി കുറിച്ചു. അതേ സീറ്റിൽ തന്നെ അദ്ദേഹം ഡൽഹിവരെ തുടർന്നു. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം എയർ ഇന്ത്യ മെച്ചപ്പെട്ടെന്നാണു കരുതിയിരുന്നതെന്ന് ചൗഹാൻ പറഞ്ഞു.
Source link
മന്ത്രിയല്ലേ, ഇങ്ങനെ ചെയ്യാമോ; ശിവരാജ് സിങ് ചൗഹാന് എയർ ഇന്ത്യ വിമാനത്തിൽ ലഭിച്ചത് പൊളിഞ്ഞ സീറ്റ്
