KERALAM

വടക്കൻ ജില്ലകളിൽ നേരിയ മഴ സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്നും നേരിയ മഴയ്‌ക്ക് സാദ്ധ്യത. ഇന്നലെ ഇവിടങ്ങളിൽ മഴ ലഭിച്ചിരുന്നു. മദ്ധ്യ തെക്കൻ ജില്ലകളിൽ പകൽ ഉയർന്ന താപനിലയായിരിക്കും. കന്യാകുമാരി തീരത്ത് ഇന്ന് കടലാക്രമണത്തിനും കള്ളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 11.30 വരെ 0.9 മീറ്റർ മുതൽ 1.0 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാദ്ധ്യതയുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം


Source link

Related Articles

Back to top button