നിരീക്ഷണ കാമറയിൽ പ്രതികൾ കുടുങ്ങി

കുണ്ടറ: റെയിൽവേ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് കൊണ്ടിട്ട സംഭവത്തിലെ പ്രതികളെ തിരിച്ചറിയുന്ന വിധത്തിലുള്ള ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറകളിൽ നിന്ന് ലഭിച്ചത് പൊലീസിന് തുണയായി.
അർദ്ധരാത്രി 12.45 ഓടെ രണ്ട് യുവാക്കൾ റെയിൽവേ ട്രാക്കിന് സമീപത്ത് നിന്ന് നടന്നുവരുന്ന ദൃശ്യം
സമീപത്തുള്ള പെട്രോൾ പമ്പിലെ നിരീക്ഷണ കാമറയിൽ നിന്ന് ലഭിച്ചു. ഇതിൽ യുവാക്കളുടെ മുഖം ഏകദേശം വ്യക്തമായിരുന്നു. തൊട്ടടുത്തുള്ള നിരീക്ഷണ കാമറയിൽ നിന്ന് യുവാക്കൾ സ്കൂട്ടറിൽ സഞ്ചരിക്കുന്ന ദൃശ്യവും ലഭിച്ചു. കുണ്ടറ പൊലീസിന്റെ പട്രോളിംഗ് സംഘവും വെള്ളിയാഴ്ച രാത്രി അരുണും രാജേഷും സ്കൂട്ടറിൽ സഞ്ചരിക്കുന്നത് കണ്ടിരുന്നു. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ രാത്രി പ്രതികൾ സ്ഥലത്തുണ്ടായിരുന്നതായി കണ്ടെത്തി. തുടർന്ന് നടത്തിയ തെരച്ചിലിൽ പെരുമ്പുഴയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് ഇരുവരെയും പിടികൂടുകയായിരുന്നു. അരുൺ നേരത്തെ കുണ്ടറ എസ്.ഐയെ ആക്രമിച്ച കേസിൽ പ്രതിയാണ്. ശാസ്താംകോട്ട ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ, കുണ്ടറ സി.ഐ വി.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Source link