പ്രസിഡന്റാകാന്‍ ബിരുദം വേണം; മത്സരത്തിനൊരുങ്ങുന്ന മേയർക്കെതിരെ തുര്‍ക്കിയില്‍ അന്വേഷണം

അങ്കാറ: ഇസ്താംബൂള്‍ മേയറുടെ ബിരുദം വ്യാജമാണെന്ന ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് തുര്‍ക്കി. പ്രതിപക്ഷ മേയറായ എക്രെം ഇമാമോഗ്ലുവിനെതിരെ ഉയര്‍ന്ന വ്യാജബിരുദ ആരോപണത്തിലാണ് അന്വേഷണം നടത്തുന്നതെന്ന് തുര്‍ക്കിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ അനഡൊലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്താംബൂള്‍ മേയറെ ബുധനാഴ്ച ചോദ്യം ചെയ്യും. അടുത്ത തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (സി.എച്ച്.പി) പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ എക്രെം ഇമാമോഗ്ലു വെള്ളിയാഴ്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിനെതിരെ വ്യാജബിരുദ ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിക്കുന്നത്. തുര്‍ക്കിയുടെ ഭരണഘടന പ്രകാരം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവര്‍ക്ക് ബിരുദം നിര്‍ബന്ധമാണെന്നതിനാല്‍ ഈ അന്വേഷണം ഇമാമോഗ്ലുവിന് നിര്‍ണ്ണായകമാണ്.
Source link