WORLD
മോചിപ്പിക്കപ്പെട്ട ശേഷം ഹമാസ് അംഗങ്ങളുടെ നെറ്റിയില്‍ ചുംബിച്ച് ഇസ്രയേലി ബന്ദി | വീഡിയോ

ഗാസ: മോചിപ്പിക്കപ്പെട്ടശേഷം ഹമാസ് അംഗങ്ങളെ നെറ്റിയില്‍ ചുംബിച്ച് ഇസ്രയേലി ബന്ദി. വെടിനിര്‍ത്തല്‍ ധാരണ പ്രകാരം മൂന്ന് ബന്ദികളെ ശനിയാഴ്ച മോചിപ്പിച്ചപ്പോഴാണ് സംഭവം. ഗാസയിലെ നുസെയ്റത് ടൗണില്‍ ഒരുക്കിയ പ്രത്യേക സ്റ്റേജില്‍ വെച്ചാണ് ഹമാസ് ബന്ദികളെ റെഡ് ക്രോസിന് കൈമാറിയത്. ഒമര്‍ വെന്‍കെര്‍ട്ട്, ഒമര്‍ ഷെം ടോവ്, എലിയാ കൊഹെന്‍ എന്നിങ്ങനെയാണ് മോചിതരായ മൂന്ന് ബന്ദികളുടെ പേരുകള്‍. മോചനത്തിന് ശേഷം മൂവരും കൈകള്‍ വീശി അഭിവാദ്യം ചെയ്തു. ഇവരുടെ കയ്യില്‍ മോചനരേഖയും ഉണ്ടായിരുന്നു. 505 ദിവസമാണ് മൂവരും ഹമാസിന്റെ തടവില്‍ ബന്ദികളായിരുന്നത്.
Source link