KERALAM
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഉദ്യോഗസ്ഥൻ പിടിയിൽ

വണ്ടൂർ: മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഉദ്യോഗസ്ഥൻ പിടിയിൽ. തിരുവാലി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തൃക്കലങ്ങോട് ആമയൂർ സ്വദേശി പന്തപ്പാടൻ നിഹ്മത്തുള്ളയാണ് പിടിയിലായത്. സ്ഥലത്തിന്റെ രേഖയിലെ തെറ്റ് തിരുത്താൻ ഏഴ് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. അഡ്വാൻസായി രണ്ട് ലക്ഷം ചോദിച്ചു. ഇതോടെ സ്ഥലമുടമ വിജിലൻസിനെ സമീപിച്ചു. വിജിലൻസിന്റെ നിർദ്ദേശപ്രകാരം 50,000 രൂപ കൈമാറുന്നതിനിടയിലാണ് പിടിയിലായത്. കീഴ്‌ശ്ശേരി കുഴിമണ്ണ സ്വദേശിയുടെ 1.34 ഏക്കറിൽ 60 സെന്റ് ഭൂമിക്ക് പട്ടയമുണ്ട്. ബാക്കി ഭൂമിക്ക് പട്ടയം ശരിയാക്കാനാണ് പണം ആവശ്യപ്പെട്ടത്.
Source link