WORLD
ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരമെന്ന് വത്തിക്കാൻ റോം: ശ്വാസകോശ അണുബാധയെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിൽക്കഴിയുന്ന …

റോം: ശ്വാസകോശ അണുബാധയെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിൽക്കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരമെന്ന് വത്തിക്കാൻ. അപകടനില തരണം ചെയ്തിട്ടില്ലെന്നും ഇന്നലത്തെക്കാൾ നില ഗുരുതരമാണെന്നും വത്തിക്കാൻ പ്രസ്താവനയിൽ അറിയിച്ചു. 88-കാരനായ ഫ്രാൻസിസ് മാർപാപ്പ ചികിത്സയോടു നന്നായി പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില പൂർണമായും തരണം ചെയ്തിട്ടില്ലെന്നും മെഡിക്കൽ സംഘത്തിന്റെ തലവൻ ഡോ. സെർജിയോ ആൽഫിയേരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Source link