BUSINESS

മലബാർ സിമന്റ്സുമായി ചേർന്ന് ബോട്ട് നിർമാണശാല സ്ഥാപിക്കാൻ ടാറ്റാ ഗ്രൂപ്പ്; പദ്ധതി കൊച്ചി തുറമുഖത്ത്


കൊച്ചി തുറമുഖ അതോറിറ്റിയുടെ കീഴിലെ വെല്ലിങ്ടൺ ഐലൻഡിൽ ബോട്ട് നിർമാണശാല സ്ഥാപിക്കാൻ മലബാർ സിമന്റ്സുമായി താൽപര്യപത്രം (Expression of Interest) ഒപ്പുവച്ച് ടാറ്റാ ഗ്രൂപ്പിനു കീഴിലെ ആർട്സൺ എൻജിനിയറിങ് ലിമിറ്റഡ്. കൊച്ചിയിൽ ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിലാണ്, സംയുക്ത സംരംഭം സംബന്ധിച്ച താൽപര്യപത്രം ഒപ്പിട്ടത്. 500 കോടി രൂപ നിക്ഷേപത്തോടെ സജ്ജമാക്കുന്ന പദ്ധതിയിൽ 100 ടണ്ണിന് താഴെ ശേഷിയുള്ള ബോട്ടുകളാകും നിർമിക്കുക. തുടക്കത്തിൽ 100 കോടി രൂപ പദ്ധതിക്കായി നിക്ഷേപിക്കും. പിന്നീടിത് 500 കോടി രൂപയായി ഉയർത്തും. ബോട്ടുകൾ നിർമിച്ച് കയറ്റുമതി ചെയ്യാനും ലക്ഷ്യമിടുന്നുണ്ട്. 20ലേറെ രാജ്യങ്ങളിൽ നിന്നായി 3,000ലേറെ പ്രതിനിധികൾ പങ്കെടുക്കുന്ന ഉച്ചകോടി ഇന്നു സമാപിക്കും. ഇതിനകം 40,000 കോടിയിലേറെ രൂപയുടെ നിക്ഷേപ പ്രഖ്യാപനങ്ങളാണുണ്ടായത്.


Source link

Related Articles

Back to top button