ജീപ്പ് മറിഞ്ഞത് കുത്തനെ ഇറക്കമുള്ള 100 അടി താഴ്‌ചയിലേക്ക്; പന്നിയാർകുട്ടി അപകടമുണ്ടായത് ബന്ധു വീട്ടിൽ നിന്ന് മടങ്ങവെ

ഇടുക്കി: പന്നിയാർകുട്ടിക്ക് സമീപം ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുല്ലക്കാനത്തെ ബന്ധുവീട്ടിൽ പോയി മടങ്ങവെയാണ് അപകടമുണ്ടായത്. പന്നിയാർക്കുട്ടി പള്ളിക്ക് സമീപം റോഡിന് വീതി കുറഞ്ഞ, കുത്തനെ ഇറക്കമുള്ള പ്രദേശത്താണ് അപകടം ഉണ്ടായത്. 100 അടി താഴ്‌ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്.

ഇന്നലെ രാത്രി 10.30ഓടെയായിരുന്നു അപകടം. പന്നിയാർകുട്ടി ഇടയോട്ടിയിൽ ബോസ് (55) ഭാര്യ റീന ( 48) ജീപ്പ് ഓടിച്ചിരുന്ന പന്നിയാർകുട്ടി തട്ടപ്പിള്ളിയിൽ അബ്രാഹം (50) എന്നിവരാണ് മരിച്ചത്. പന്നിയാർകുട്ടി പുതിയ പാലത്തിന് സമീപമാണ് ബോസും ഭാര്യയും താമസിച്ചിരുന്നത്. മൂന്നുപേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബോസും റീനയും മരണപ്പെട്ടിരുന്നു. ഗുരുതര പരിക്കേറ്റ അബ്രഹാം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

അർജുന അവാർഡ് നേടിയ കായിക താരങ്ങളായ പത്മശ്രീ കെഎം ബീനമോളുടെയും കെഎം ബിനുവിന്റെയും മൂത്ത സഹോദരിയാണ് മരിച്ച റീന.


Source link
Exit mobile version