BUSINESS
കൊച്ചിയിൽ 5,000 കോടിയുടെ നിക്ഷേപ പദ്ധതിയുമായി യുഎഇയിലെ ഷറാഫ് ഗ്രൂപ്പ്

യുഎഇ ആസ്ഥാനമായ പ്രമുഖ ഷിപ്പിങ്, ലോജിസ്റ്റിക്സ് കമ്പനിയായ ഷറാഫ് ഗ്രൂപ്പ് കൊച്ചിയിൽ 5,000 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ നടപ്പാക്കും. ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ ഷറാഫ് ഗ്രൂപ്പ് വൈസ് ചെയർമാൻ ഷറഫുദ്ദീൻ ഷറാഫ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷിപ്പിങ്, ലോജിസ്റ്റിക്സ് പദ്ധതികൾക്കായി കൊച്ചിയിൽ രണ്ടു സ്ഥലങ്ങൾ ഉടൻ കണ്ടെത്തും. ഇന്ത്യയിൽ ഷിപ്പിങ്, ലോജിസ്റ്റിക്സ്, റെയിൽവേ മേഖലകളിലായി കഴിഞ്ഞ രണ്ടുദശാബ്ദത്തെ സാന്നിധ്യം ഷറാഫ് ഗ്രൂപ്പിനുണ്ട്. ആദ്യമായാണ് കമ്പനി കേരളത്തിൽ നിക്ഷേപം നടത്തുന്നത്.
Source link