BUSINESS

വൻ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു; കളമശേരിയിൽ 5,000 കോടിയുടെ ഭക്ഷ്യസംസ്കരണ കേന്ദ്രം, 15000 പേർക്ക് തൊഴിൽ


പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് കേരളത്തിൽ കൂടുതൽ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചു. 4-5 വർഷത്തിനകം 5,000 കോടി രൂപ നിക്ഷേപമാണ് നടത്തുക. കളമശേരി ഫുഡ് പ്രോസസിങ് സോണിൽ ഭക്ഷ്യസംസ്കരണ കേന്ദ്രം സ്ഥാപിക്കും.കേരളത്തിൽ നിന്നുൾപ്പെടെയുള്ള കാർഷിക വിഭവങ്ങൾ സംസ്കരിച്ച് ലുലുവിന്റെ ആഗോളതലത്തിലുള്ള ഹൈപ്പർമാർക്കറ്റുകളിലേക്ക് കയറ്റുമതി ചെയ്യുന്ന സംരംഭമാണിത്.  പദ്ധതി സജ്ജമാകുമ്പോൾ 15,000 പേർക്ക് തൊഴിൽ ലഭിക്കുമെന്ന് കൊച്ചിയിൽ ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമത്തിൽ ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി മാധ്യമങ്ങളോട് പറഞ്ഞു. 


Source link

Related Articles

Back to top button