CINEMA
EXCLUSIVE ‘നാൽപ്പതുകാരന്റെ ഇരുപതുകാരി’ അടുത്ത വർഷം, അതല്ല ഇൗ ചിത്രം: വ്യക്തമാക്കി മോഹൻലാൽ സിനിമയുടെ അണിയറപ്രവർത്തകർ

EXCLUSIVE
‘നാൽപ്പതുകാരന്റെ ഇരുപതുകാരി’ അടുത്ത വർഷം, അതല്ല ഇൗ ചിത്രം: വ്യക്തമാക്കി മോഹൻലാൽ സിനിമയുടെ അണിയറപ്രവർത്തകർ
മോഹൻലാൽ തന്റെ അടുത്ത ചിത്രം അനൂപ് മേനോനോടൊപ്പം ആയിരിക്കും എന്ന പ്രഖ്യാപനം നടത്തിയതിനു ശേഷമാണ് സമൂഹ മാധ്യമങ്ങളിൽ അനൂപ് മേനോൻ മുൻപ് പ്രഖ്യാപിച്ച ചിത്രത്തിന് എന്തുപറ്റി എന്ന അന്വേഷണമുയർന്നത്. നേരത്തെ അനൂപ് മേനോൻ പ്രഖ്യാപിച്ച നാൽപ്പതുകാരന്റെ ഇരുപതുകാരിയാണോ ഈ ചിത്രം എന്നായിരുന്നു ആരാധകരുടെ സംശയം. എന്നാൽ രണ്ടും വ്യത്യസ്ത ചിത്രങ്ങളാണെന്ന് വെളിപ്പെടുത്തുകയാണ് മോഹൻലാൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ. മോഹൻലാൽ നായകനാകുന്ന ചിത്രം വേറെ ആണെന്നും നാൽപ്പതുകാരന്റെ ഇരുപതുകാരി അടുത്ത വർഷം തന്നെ ഉണ്ടാകുമെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി.
Source link