BUSINESS

കേരളത്തില്‍ സ്വകാര്യ സര്‍വകലാശാല വരുന്നൂ; ആസ്ഥാനം കോഴിക്കോട്, ആദ്യഘട്ട നിക്ഷേപം 350 കോടി


കൊച്ചി∙ മന്ത്രിസഭ അംഗീകരിച്ച സ്വകാര്യ സർവകലാശാല ബില്ലിന്റെ ചുവടുപിടിച്ച് കേരളത്തിൽ സ്വകാര്യ സർവകലാശാല വരുന്നു. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ജെയിൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ നടത്തിയത്.‘ജെയിൻ ഗ്ലോബൽ യൂണിവേഴ്സിറ്റി’ എന്ന പേരിലായിരിക്കും സർവകലാശാല. കോഴിക്കോട് ആസ്ഥാനമായി ആരംഭിക്കുന്ന പദ്ധതിയിൽ 350 കോടി രൂപയായിരിക്കും ആദ്യഘട്ട നിക്ഷേപം. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കണ്ണൂര്‍ എന്നിവടങ്ങളില്‍ ഉപ ക്യാമ്പസുകളും തുറക്കും.


Source link

Related Articles

Back to top button