കൊച്ചി ∙ അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, നൈപുണ്യമേഖല, ടൂറിസം, സിനിമ വ്യവസായം തുടങ്ങി വിവിധ നിക്ഷേപ മേഖലകളിൽ സാധ്യതകൾ തുറന്ന് ഇൻവെസ്റ്റ് കേരള ഉച്ചകോടിയിൽ പങ്കാളിത്ത രാജ്യങ്ങളുടെ പ്രദർശനം. വിയറ്റ്നാം, ജർമനി, മലേഷ്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്സന്ദർശകരെ പരമ്പരാഗത രീതിയിൽ ചായ നൽകി സ്വീകരിക്കുന്ന വിയറ്റ്നാം പവിലിയനിൽ ടിറങ് എന്ന മുളകൊണ്ടുള്ള സംഗീതോപകരണത്തിന്റെ പ്രദർശനം, ടി ഡാൻ ട്രാൻഹ്, ഡാൻ ബാവു തുടങ്ങിയ വീണകൾ എന്നിവ കാഴ്ചക്കാരെ ആകർഷിക്കുന്നു.കേരളത്തിലെ വിവിധ ടെക്നോളജി സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ വിവിധ സംരംഭകരുടെ നൂറോളം സ്റ്റാളുകളും ഉച്ചകോടിയുടെ ഭാഗമായുള്ള പ്രദർശനത്തിലുണ്ട്.
Source link
നിക്ഷേപ സാധ്യതകളുമായി വിയറ്റ്നാം മുതൽ ഓസ്ട്രേലിയ വരെ; ശ്രദ്ധനേടി ഇൻവെസ്റ്റ് കേരളയിലെ പ്രദർശനം
