BUSINESS
ചെറിയ കേരളം വലിയ സാധ്യതകൾ: ‘എഐ പരീക്ഷണങ്ങൾക്കുള്ള ഏറ്റവും നല്ല വിപണി കേരളം’

കൊച്ചി∙ സർക്കാർ നയങ്ങളിലും അടിസ്ഥാന സൗകര്യവികസനത്തിലും മാറ്റങ്ങൾ വന്നാൽ കേരളത്തിനു വ്യവസായ രംഗത്ത് വൻ സാധ്യതകളുണ്ടെന്ന് വ്യവസായ മേഖലയിൽ നിന്നുള്ള പ്രമുഖർ. ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ ‘ചെറിയ ലോകം, വലിയ സാധ്യതകൾ’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് അവർ അഭിപ്രായം പങ്കുവച്ചത്.സർക്കാർ ബവ്റിജസ് നയത്തിൽ മാറ്റം വരുത്താൻ തയാറായാൽ ബ്രൂവറി നിർമാണത്തിന് ഏറ്റവും അനുയോജ്യമായ സംസ്ഥാനമാണ് കേരളമെന്ന് എബിഇൻബെവ് വൈസ് പ്രസിഡന്റ് അനസൂയ റേ പറഞ്ഞു. കഴിവിന്റെയും ശേഷിയുടെയും കാര്യത്തിൽ കേരളം മുൻപിലാണെന്നും തന്ത്രപ്രധാനമായ നടപടികളും ഫലവത്തായ നടപ്പാക്കലുമാണ് കേരളത്തിൽ വേണ്ടതെന്നും 62 വർഷമായി കേരളത്തിൽ വ്യവസായം നടത്തുന്ന കാർബോറാണ്ടം യൂണിവേഴ്സലിന്റെ ചെയർമാൻ എം.എം. മുരുഗപ്പൻ.
Source link