BUSINESS

രാഷ്ട്രീയം ഔട്ട് നിക്ഷേപം ഇൻ; ‘കൈ’ കൊടുത്ത് പ്രതിപക്ഷ നേതാവ്, അഭിനന്ദിച്ച് കേന്ദ്രമന്ത്രിമാർ


കൊച്ചി ∙ രാഷ്ട്രീയ ഭിന്നത സമ്മേളന വേദിക്കു പുറത്തായതാണു ‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക ഉച്ചകോടിയുടെ സദസ്സിനെ ആകർഷിച്ച കാഴ്ച. യുഡിഎഫിനെ പ്രതിനിധീകരിച്ചെത്തിയ പ്രതിപക്ഷ നേതാവും കഴിഞ്ഞ ദിവസത്തിലെ വാക്പോരു മാറ്റിവച്ചു വികസനത്തിനു ‘കൈ’ കൊടുക്കാൻ മടിച്ചില്ല. എന്നാൽ, അക്കൂട്ടത്തിൽ പഴയ ചില കാര്യങ്ങൾ മുനവച്ച് ഓർമിപ്പിക്കാനും അദ്ദേഹം മടിച്ചില്ല. ഇടതുപക്ഷം പ്രതിപക്ഷത്തായിരിക്കുമ്പോഴുള്ള ഹർത്താൽ സ്നേഹമാണ് അദ്ദേഹം തമാശ കലർത്തി പറഞ്ഞത്. കേരളത്തിൽ ‘താമര’ വിരിഞ്ഞില്ലെന്നു തമാശയായി പറഞ്ഞ കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കൊച്ചി വിമാനത്താവള മാതൃക ഉൾപ്പെടെ കേരളത്തെ അഭിനന്ദനങ്ങൾ കൊണ്ടു മൂടി. മന്ത്രി പി. രാജീവ് മികച്ച പാർലമെന്റ് അംഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


Source link

Related Articles

Back to top button