BUSINESS

അനക്കംെവച്ചു! കേരളത്തിലും റബർവില മുന്നോട്ട്, കാപ്പിക്കും കുരുമുളകിനും വില ഇടിഞ്ഞു, ഇന്നത്തെ അങ്ങാടി വില നോക്കാം


സംസ്ഥാനത്ത് ഏറെനാളത്തെ ഇടവേളയ്ക്കുശേഷം റബർവിലയിൽ വർധന. കോട്ടയത്ത് ആർഎസ്എസ്-4ന് കിലോയ്ക്ക് ഒരു രൂപ വർധിച്ചു. വ്യാപാരിവിലയും ഉയർന്നു. ഉണർവിലാണ് ബാങ്കോക്ക് വിപണിയും. അതേസമയം, കൊച്ചിയിൽ കുരുമുളക് അൺഗാർബിൾഡിന് 100 രൂപ കൂടി ഇടിഞ്ഞു. വെളിച്ചെണ്ണയ്ക്ക് മാറ്റമില്ല.കൽപറ്റ വിപണിയിൽ കാപ്പിക്കുരു വിലയിൽ ആയിരം രൂപയുടെ കുറവുണ്ടായി. ഇഞ്ചിക്ക് മാറ്റമില്ല. കട്ടപ്പന മാർക്കറ്റിൽ കൊക്കോവിലയും ഉണർവിന്റെ സൂചനകൾ നൽകുന്നുണ്ട്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.


Source link

Related Articles

Back to top button