CINEMA
എമ്പുരാനിൽ ഐബി ഓഫിസറായി ഈ താരം

എമ്പുരാനിൽ ഐബി ഓഫിസറായി ഈ താരം
“എന്റെ പേര് കിഷോർ. എമ്പുരാൻ എന്ന ചിത്രത്തിൽ കാർത്തിക് എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലേക്കുള്ള ഓഫർ വന്നപ്പോൾ എനിക്ക് വലിയ സന്തോഷമാണ് തോന്നിയത് കാരണം ഈ സിനിമയുടെ ആദ്യ ഭാഗമായ ലൂസിഫർ വലിയ ഹിറ്റായിരുന്നു. മാത്രമല്ല പൃഥ്വിരാജ് ആണ് ആ ചിത്രം സംവിധാനം ചെയ്തത്, അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. എമ്പുരാൻ എന്ന സിനിമയിലേക്ക് വിളിച്ചപ്പോഴും ഞാൻ വലിയ ആവേശത്തിലായിരുന്നു. അതിനാൽ ഞാൻ ഉടൻ തന്നെ എസ് പറഞ്ഞു. ഏത് വേഷമായാലും ഞാൻ ചെയ്യും എന്നുതന്നെ പറഞ്ഞു.
Source link