വ്യവസായ വകുപ്പിന്റെ മാതൃകായജ്ഞം

കൊച്ചി: മാസങ്ങൾ നീണ്ട ആസൂത്രണം, മുന്നൊരുക്കം. ഇൻവെസ്റ്റ് കേരള ഉച്ചകോടിയുടെ വിജയത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ പിന്തുണയോടെ വ്യവസായമന്ത്രി പി. രാജീവും വകുപ്പിലെ ഉദ്യോഗസ്ഥരും ഊണും ഉറക്കവും മറന്ന് നടത്തിയ ഒത്തൊരുമയോടെയുള്ള പ്രയത്നം.
യു.എ.ഇയിലെയും ബഹ്റൈനിലെയും വ്യവസായ മന്ത്രിമാരെ മന്ത്രി രാജീവ് നേരിൽ കണ്ടു. കേരളത്തിലെ നിക്ഷേപസാദ്ധ്യതകളും സൗഹൃദാന്തരീക്ഷവും വിദേശ വ്യവസായികൾക്ക് മുന്നിൽ വിശദീകരിച്ചു. കേന്ദ്രമന്ത്രിമാരുമായുള്ള പി. രാജീവിന്റെ സൗഹൃദം കേന്ദ്രസർക്കാരിന്റെ പിന്തുണയുടെ രൂപത്തിൽ തിരിച്ചെത്തി. ഉദ്ഘാടന ചടങ്ങിലെ പ്രസംഗങ്ങളിൽ നിതിൻ ഗഡ്കരിയും പിയൂഷ് ഗോയലും പി. രാജീവുമായുള്ള പാർലമെന്റിലെ സൗഹൃദം പരാമർശിക്കുകയും ചെയ്തു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കേരള വ്യവസായ വികസന കോർപ്പറേഷൻ എം.ഡി എസ്. ഹരികിഷോർ, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ്, കേരള സ്റ്റാർട്ടപ്പ് മിഷൻ എം.ഡി അനൂപ് അംബിക, വ്യവസായ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ.കെ.എ. മണിറാം തുടങ്ങിയവരായിരുന്നു അണിയറയിൽ പ്രവർത്തിച്ചത്.
Source link