യുദ്ധം അവസാനിപ്പിക്കാൻ ഒന്നും ചെയ്തില്ല; ബ്രിട്ടീഷ്, ഫ്രഞ്ച് ഭരണാധികാരികൾക്കെതിരെ ട്രംപ്


ന്യൂയോര്‍ക്ക്: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിര്‍ സ്റ്റാര്‍മര്‍ക്കും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനും വിമര്‍ശനവുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇരുനേതാക്കളും ഒന്നും ചെയ്തില്ലെന്നായിരുന്നു ട്രംപിന്റെ വിമര്‍ശനം. അടുത്ത ആഴ്ചയില്‍ ബ്രിട്ടീഷ്, ഫ്രഞ്ച് നേതാക്കള്‍ വൈറ്റ്ഹൗസ് സന്ദര്‍ശിക്കാനിരിക്കെയാണ് ട്രംപ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകളില്‍ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിക്ക് കാര്യമായ പങ്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ് അദ്ദേഹം ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ പ്രധാന്യമുള്ളതായി കരുതുന്നില്ലെന്നും അറിയിച്ചു.


Source link

Exit mobile version